Bhupen Kumar Borah 
India

രാവിലെ രാജിവെച്ചു; മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി കോണ്‍ഗ്രസ് നേതാവ്

രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചെന്നും, പ്രശ്‌നപരിഹാരത്തിന് സമയം ആവശ്യപ്പെട്ടതായും ഭൂപന്‍ കുമാര്‍ ബോറ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി. അസം കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജിക്കത്ത് നല്‍കി, മണിക്കൂറുകള്‍ പിന്നിടും മുമ്പെ തിരികെയെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് ബോറ പാര്‍ട്ടി വിടുന്നത്. ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ഇടപെടലാണ് ഭൂപന്‍ കുമാര്‍ ബോറയെ പാര്‍ട്ടിയില്‍ തിരികെയെത്തിച്ചത്. അസമിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ജിതേന്ദ്ര സിങ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗോഗോയ്, പ്രദ്യുത് ബൊര്‍ദളോയ് തുടങ്ങിയവര്‍ ഭൂപന്‍ ബോറയുടെ വീട്ടിലെത്തി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് രാജി തീരുമാനത്തില്‍ നിന്നും ഭൂപന്‍ കുമാര്‍ ബോറ പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും, പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ രാജിക്കത്തില്‍ ഭൂപന്‍ കുമാര്‍ ബോറ ചൂണ്ടിക്കാട്ടിയിരുന്നത്. രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചെന്നും, പ്രശ്‌നപരിഹാരത്തിന് കുറച്ച് സമയം ആവശ്യപ്പെട്ടതായും ഭൂപന്‍ കുമാര്‍ ബോറ രാജി തീരുമാനം പിന്‍വലിച്ചുകൊണ്ട് അറിയിച്ചു.

ഭൂപന്‍ കുമാര്‍ ബോറയ്ക്ക് അതൃപ്തി ഉണ്ടാകാന്‍ ഇടയായ സാഹചര്യങ്ങളില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗോഗോയ് ഖേദം പ്രകടിപ്പിച്ചു. രണ്ടു തവണ എംഎല്‍എയായിരുന്ന ഭൂപന്‍ കുമാര്‍ ബോറ 2021 മുതല്‍ 2025 വരെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത്. രാജിവെച്ച ഭൂപന്‍ കുമാര്‍ ബോറയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. ഉറപ്പുള്ള സീറ്റ് നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

Former Assam Congress chief Bhupen Kumar Borah on Monday withdrew his resignation after intervention from the party’s central leadership, AICC state in-charge Jitendra Singh confirmed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

140 എംഎം സ്ലൈഡിംഗ് സീറ്റ്, പ്രാംരംഭ വില 35.95 ലക്ഷം രൂപ; ജീപ്പ് മെറിഡിയന്‍ ട്രാക്ക് എഡിഷന്‍ വിപണിയില്‍-വിഡിയോ

'അച്യുതം കേശവം', ബിഹാര്‍ എംഎല്‍എ മൈഥിലി ഠാക്കൂര്‍ അലിഞ്ഞ് പാടി; ഏറ്റുപാടി ഗുരുവായൂരില്‍ ആയിരങ്ങള്‍- വിഡിയോ

അഭിഷേക് ശർമയ്ക്ക് സംഭവിക്കുന്നതെന്ത്? സഞ്ജു തിരികെ വരുമോ?

SCROLL FOR NEXT