ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി 
India

വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ട്വിസ്റ്റ്; പിതാവ് പിടിയില്‍; യുവാവിനെ കുടുക്കാനുള്ള നാടകം പൊളിച്ച് പൊലീസ്

പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രണമുണ്ടായെന്നത് വ്യജമെന്ന് പൊലീസ്. യുവാവിനെ കള്ളക്കേസില്‍ പെടുത്താന്‍ യുവതിയുടെ കുടുംബം തയാറാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. അക്കീല്‍ ഖാന്‍ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു

ആസിഡ് വീണ് ഇരുകൈകള്‍ക്കും പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ കയ്യില്‍ മനഃപൂര്‍വം പൊള്ളലേല്‍പിച്ചതാണെന്നും സംശയമുണ്ട്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവാവായ ജിതേന്ദറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ മേല്‍ ആസിഡ് ഒഴിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ഇതില്‍ സഹായികളായ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പൊലീസ് കണ്ടെത്തി.

കേസില്‍ ആദ്യം മുതല്‍ തെളിവുകളുടെ അഭാവം പൊലീസിനെ കുഴപ്പിച്ചിരുന്നു. അശോക് വിഹാറില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണം നടക്കുന്ന സമയത്തു ജിതേന്ദറിന്റെ ഫോണ്‍ ലൊക്കേഷന്‍ കരോള്‍ ബാഗ് ആയതാണു പൊലീസിനു കൂടുതല്‍ സംശയം തോന്നാനിടയാക്കിയത്. കൂട്ടുപ്രതികളെന്നു സംശയിക്കുന്ന ഇഷാന്‍, അര്‍മാന്‍ എന്നിവരുടെ കുടുംബവുമായി പെണ്‍കുട്ടിയുടെ കുടുംബത്തിനു വസ്തുതര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ശുചിമുറി ക്ലീനര്‍ ആണ് പെണ്‍കുട്ടിയുടെ കയ്യില്‍ ഒഴിച്ചത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കയ്യിലും വയറ്റിലും പൊള്ളലുണ്ട്. ഇന്നലെയാണു കോളജിലേക്കു പോകും വഴി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നല്‍കിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത ജിതേന്ദറിന്റെ ഭാര്യ, പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ പീഡിപ്പിച്ചതായി നല്‍കിയ പരാതിയാണ് ആസിഡ് ആക്രമണത്തിനു പിന്നിലെ കള്ളക്കഥ പൊളിച്ചത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനൊപ്പമാണു താന്‍ ജോലി ചെയ്തിരുന്നതെന്നും അക്കാലത്തു തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും പിന്നീട് സ്വകാര്യ വിഡിയോകള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണു കേസില്‍ കള്ളക്കളി ഉള്ളതായി പൊലീസ് സംശയിച്ചതും കൂടുതല്‍ അന്വേഷണം നടത്തിയതും.

Big twist in Delhi acid attack case: DU girl’s father held; cops suspect self-inflicted injuries with toilet cleaner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT