India

തേജസ്വി തരംഗത്തില്‍ ബിഹാര്‍ ; ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യത്തിന്റെ കുതിപ്പ്

രാഘോപൂരില്‍ ആര്‍ജെഡികോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് മുന്നിട്ടു നില്‍ക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്ന് ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം കുതിക്കുകയാണ്. മഹാസഖ്യം 126 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. തേജസ്വി തരംഗത്തില്‍ ജെഡിയുവിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജെഡിയുവും ആര്‍ജെഡിയും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളില്‍ ആര്‍ജെഡിയാണ് മുന്നിട്ടുനില്‍ക്കുന്നത്. 

103 സീറ്റുമായി ജെഡിയു-ബിജെപി എന്‍ഡിഎ മുന്നണി തൊട്ടുപിന്നിലുണ്ട്. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിലും മുന്നേറുകയാണ്. സിപിഐഎംഎല്‍ ഏഴിടത്തും സിപിഐ ഒരു സീറ്റിലും സിപിഎം രണ്ട് സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. 

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മല്‍സരരംഗത്തുള്ള പ്രമുഖ നേതാക്കള്‍ മുന്നിട്ടു നില്‍ക്കുകയാണ്. രാഘോപൂരില്‍ ആര്‍ജെഡികോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് മുന്നിട്ടു നില്‍ക്കുകയാണ്. ബങ്കിപ്പൂരില്‍ ബോളിവുഡ് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ( കോണ്‍ഗ്രസ് ) ലീഡ് ചെയ്യുന്നു. 

ഇമാം ഗഞ്ചില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി ലീഡ് ചെയ്യുകയാണ്. ഹസന്‍പൂരില്‍ തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ( ആര്‍ജെഡി ) മുന്നിട്ടു നില്‍ക്കുകയാണ്. ഇടതു പാര്‍ട്ടികള്‍ എട്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ