ബിഹാറില്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ് പ്രതീകാത്മക ചിത്രം
India

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു; പാമ്പ് ചത്തു, യുവാവ് ആശുപത്രിയില്‍

ബിഹാറില്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: ബിഹാറില്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വേഗത്തില്‍ സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

നവാഡ സ്വദേശിയായ സന്തോഷ് ലോഹറിനെ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാകുമെന്ന അന്ധവിശ്വാസത്തില്‍ ആണ് 35 കാരന്‍ പാമ്പിനെ രണ്ട് തവണ തിരിച്ചുകടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയില്‍ എടുത്ത് കടിച്ചതിന് പിന്നാലെയാണ് പാമ്പ് ചത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ ആരോഗ്യനില മോശമായ ലോഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവാവിനെ രജൗലി സബ്ഡിവിഷന്‍ ആശുപത്രിയിലാണ് എത്തിച്ചത്. ലോഹര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു; 200 രൂപയിലേറെ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു