വീഡിയോ ദൃശ്യം 
India

ഭാര്യ രാത്രി കാമുകന്റെ വീട്ടില്‍; വിവാഹം കഴിച്ച് നല്‍കി ഭര്‍ത്താവ്

കാമുകന്‍ ശിവക്ഷേ്രതത്തില്‍ വച്ച് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: 1999ല്‍ പുറത്തിറങ്ങിയ 'ഹം ദില്‍ ദേ ചുകേ സനം' എന്ന ചിത്രം പ്രേക്ഷകരില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഭാര്യയെ കാമുകനൊപ്പം വീണ്ടും ഒന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തമെങ്കില്‍ ഇതിന് സമാനമായ രീതിയിലുള്ള മറ്റൊരു വിവാഹമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇവിടെ കാമുകനൊപ്പം പോകാന്‍ വഴി കണ്ടെത്തുന്നത് കാമുകിയാണെന്ന ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണ് യുവതിയും കാമുകനും വിവാഹിതരാകുന്നത്. കാമുകന്‍ ശിവക്ഷേ്രതത്തില്‍ വച്ച് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം. കാമുകന്‍ സിന്ദൂരം തൊടുമ്പോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഭര്‍ത്താവ് പുറത്ത് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ പോയതോടെയാണ് സംഭവം പുറത്തറിയുന്നത്.  കാമുകന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ കൈയോടെ പിടികൂടി. അവര്‍ യുവാവിനെ പിടികൂടി മര്‍ദിക്കുകയും ഇരുവരെയും കെട്ടിയിടുകയും ചെയ്തു. പ്രകോപിതരായ ഗ്രാമവാസികള്‍ ദമ്പതികളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

വിവരം അറിഞ്ഞ് ഭര്‍ത്താവ് തിരികെയെത്തുകയും ഇരുവരെയും ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുയുമായിരുന്നു. യുവതിയുടെ കാമുകന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT