വീഡിയോ ദൃശ്യം 
India

ഓടുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് കൊണ്ട് അടിച്ച് യുവാവ്; വീഡിയോ വൈറല്‍;  അന്വേഷണം

ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഓടുന്ന ട്രെയിനിന്റെ വാതിലില്‍നിന്ന് അടുത്ത ട്രാക്കിലൂടെ സഞ്ചരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവിന്റെ വിഡിയോ പുറത്ത്. ബിഹാറിലെ ചപ്ര ജില്ലയിലാണ് സംഭവം. സമീപത്തെ പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റെയില്‍വേ രംഗത്തെത്തി.

'തൊട്ടടുത്തു കൂടി കടന്നു പോകുന്ന ട്രെയിനിലെ വാതിലില്‍ നില്‍ക്കുന്ന യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുകയാണ് ഈ യുവാവ്. ഇത് യഥാര്‍ഥ വിഡിയോയാണെങ്കില്‍ ഇയാള്‍ ട്രെയിനില്‍ നിന്ന് വീണ് വലിയ അപകടം സംഭവിക്കും. ഇത്തരം സാമൂഹികവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം.'-  എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

ഏതുദിവസമാണ് സംഭവം നടന്നതെന്നു വ്യക്തമല്ല. വിഡിയോ വൈറലായതിനെ തുടര്‍ന്ന് റെയില്‍വേ അന്വേഷണത്തിന് ഇത്തരവിട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

'എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ; പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല !'

'വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കണം, ലോകമെങ്ങും സമാധാനം പുലരട്ടെ'; മാർപാപ്പ

SCROLL FOR NEXT