പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ്ങ് പുരോഗമിക്കുന്നതിനിടെ ബിഹാറില്‍ ഉപമുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ് പ്രതിഷേധം. ബിഹാര്‍ ഉപ മുഖ്യമന്ത്രി വിജയ് സിന്‍ഹ ജനവിധി തേടുന്ന ലഖിസാരായ് മണ്ഡലത്തില്‍ വച്ചായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. വാഹന വ്യൂഹം തടഞ്ഞായിരുന്നു ആള്‍ക്കൂട്ട പ്രതിഷേധം. സിന്‍ഹയ്‌ക്കെതിരെ മൂര്‍ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ചെരിപ്പും ചാണകവും, കല്ലും വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വോട്ടെടുപ്പിനിടെ ഖോരിയാരി പ്രദേശത്തെ പോളിങ് ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടെയാണ് അക്രമം അറങ്ങേറിയത്. കൂടിനിന്ന ആള്‍ക്കുട്ടത്തില്‍ നിന്ന് മന്ത്രിക്ക് നേരെ ചെരിപ്പുകളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ഉപമുഖ്യമന്ത്രിയെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ഇടപെടലെന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപമുഖ്യമന്ത്രിക്ക് എതിരെ മൂര്‍ദാബാദ് വിളികളോട് കൂടിയായിരുന്നു ജനങ്ങള്‍ അക്രമത്തിന് മുതിര്‍ന്നത്. മന്ത്രിക്കെതിരായ ആള്‍ക്കുട്ട പ്രതിഷേധത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ തന്റെ വിജയം ഭയക്കുന്ന ആര്‍ജെഡി പ്രവര്‍ത്തകരാണെന്ന് സിന്‍ഹ ആരോപിച്ചു. ബൂത്ത് പിടിച്ച് തെഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണ് ഗ്രാമത്തില്‍ കണ്ടത്. സംഭവത്തില്‍ പ്രാദേശിക ഭരണകൂടം മതിയായ രീതിയില്‍ ഇടപെട്ടില്ലെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, ബിഹാറിലെ പോളിങ്ങ് പാതി പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 42 ശതമാനം കടന്നു. ഒരുമണി വരെയുള്ള കണക്കുകളിലാണ് പുറത്തുവന്നത്. 121 മണ്ഡലങ്ങളാണ് ബിഹാറില്‍ ഒന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. 1314 സ്ഥാനാര്‍ഥികള്‍ ആണ് ഈ ഘട്ടത്തില്‍ ജനവിധി ജനവിധി തേടുന്നത്. 3.75 കോടി വോട്ടര്‍മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരമുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates