17,000 രൂപയില്‍ താഴെ വില, 6,500എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

20,000 രൂപ വിലയില്‍ താഴെയുള്ള കാറ്റഗറിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ
OPPO K14x 5G
OPPO K14x 5G source: oppo
Updated on
1 min read

ന്യൂഡല്‍ഹി: 20,000 രൂപ വിലയില്‍ താഴെയുള്ള കാറ്റഗറിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ. കെ സീരീസ് ശ്രേണിയില്‍ ഓപ്പോ കെ14എക്‌സ് ഫൈവ്ജി എന്ന പേരിലാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. ഫൈവ്ജി കണക്റ്റിവിറ്റിയോടെ വരുന്ന ഈ ഹാന്‍ഡ്സെറ്റ് ബാറ്ററി ശേഷി, ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, സിസ്റ്റം പ്രകടനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6,500എംഎഎച്ച് ബാറ്ററി, 120Hz ഡിസ്പ്ലേ, 50എംപി പിന്‍ കാമറ എന്നിവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ഫെബ്രുവരി പകുതി മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഓപ്പോ കെ14എക്‌സ് ഫൈവ്ജി വില്‍പ്പന ആരംഭിക്കും.

ഓപ്പോ കെ14എക്‌സ് ഫൈവ്ജിയുടെ 4ജിബി റാമും 128ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില വരിക. 6ജിബി റാമും 128ജിബി സ്റ്റോറേജ് വേരിയന്റിന് വില 16,999 രൂപയാണ്. ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഓപ്പോ ഇ-സ്റ്റോറിലും ഫ്‌ലിപ്കാര്‍ട്ടിലും ഈ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തും. ഐസി ബ്ലൂ, പ്രിസം വയലറ്റ് നിറങ്ങളില്‍ ഇത് ലഭ്യമാകും. തെരഞ്ഞെടുത്ത ബാങ്ക് ഓഫറുകള്‍ വഴി ആദ്യ വില്‍പ്പന ദിവസം തന്നെ വാങ്ങുന്നവര്‍ക്ക് രണ്ട് വേരിയന്റുകളിലും 1,500 രൂപയുടെ ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

OPPO K14x 5G
ബജറ്റ് ഫോണുമായി സാംസങ്, ഗാലക്‌സി എഫ്70ഇ വിപണിയില്‍; അറിയാം ഫീച്ചറുകള്‍- വിഡിയോ

6.75 ഇഞ്ച് HD+ ഡിസ്പ്ലേയുമായാണ് ഫോണ്‍ വരുന്നത്. 120Hz റിഫ്രഷ് റേറ്റും 1125 nits വരെ പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP64 റേറ്റിംഗും ഇതിനുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററിയും റിവേഴ്സ് വയര്‍ഡ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയും ഫോണിലുണ്ട്.കാമറ വിഭാഗത്തില്‍ 50MP പ്രധാന പിന്‍ കാമറയും 2MP ഡെപ്ത് സെന്‍സറും ഉണ്ട്. എഐ ഇറേസര്‍, എഐ അണ്‍ബ്ലര്‍, എഐ റിഫ്‌ലക്ഷന്‍ റിമൂവര്‍, എഐ ബെസ്റ്റ് ഷോട്ട്, ഡ്യുവല്‍-വ്യൂ വീഡിയോ എന്നിവയാണ് കാമറ സവിശേഷതകള്‍.

OPPO K14x 5G
ഗാലക്സി എസ് 26 സീരീസ് ഫെബ്രുവരി 25ന് വിപണിയിൽ; അറിയാം ഫീച്ചറുകൾ
Summary

OPPO K14x 5G with 6500mAh battery launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com