സ്‌റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥനെ മസാജ് ചെയ്യുന്ന ദൃശ്യം 
India

സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ത്രീയുടെ മസാജ്, സസ്‌പെന്‍ഷന്‍- വീഡിയോ 

പൊലീസ് സ്റ്റേഷനില്‍ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: പൊലീസ് സ്റ്റേഷനില്‍ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

സഹര്‍സ ജില്ലയിലെ നൗഹട്ട പൊലീസ് സ്റ്റേഷന്റെ കീഴില്‍ വരുന്ന ദര്‍ഹാര്‍ ഔട്ട്‌പോസ്റ്റിലാണ് സംഭവം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ശശിഭൂഷണ്‍ സിന്‍ഹയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ ശശിഭൂഷണ്‍ സിന്‍ഹയെ ഒരു സ്ത്രീ മസാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

ഷര്‍ട്ടിടാതെ പൊലീസ് ഉദ്യോഗസ്ഥന്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈസമയത്ത് ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥന്റെ പുറത്ത് മസാജ് ചെയ്യുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി