വീഡിയോ ദൃശ്യം 
India

യുവതിയെ തോളിലേറ്റി നഗരത്തിലൂടെ ബൈക്കില്‍ ചുറ്റിയടിച്ചു; 28,000 പിഴയിട്ട് പൊലീസ്; വൈറല്‍ വീഡിയോ

ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ച യുവതികള്‍ക്ക് 28,000 രൂപ പിഴയിട്ട് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ച യുവതികള്‍ക്ക് 28,000 രൂപ പിഴയിട്ട് പൊലീസ്. ഒരു യുവതി ബൈക്ക് ഓടിക്കുമ്പോള്‍ മറ്റൊരു യുവതി ഇവരുടെ തോളിലിരുന്നാണ് നഗരത്തില്‍ കറങ്ങുന്നത്. ഇതിന്റെ വീഡിയോ യുവതികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലായിരുന്നു.
 

ഗുസ്തി താരം സ്‌നേഹ രഘുവാന്‍ഷിയാണ് ബൈക്ക് ഓടിക്കുന്നത്. ഇവരുടെ തോളിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ ഷിവാങ് ദിവാസേ ഇരിക്കുന്നത്. ശനിയാഴ്ചയാണ് ഗാസിയബാദ് റോഡില്‍ വച്ച് വീഡിയോ ചിത്രീകരിച്ചത്.

ബൈക്ക് ഓടിച്ച  യുവതി അമ്മയക്ക്് പതിനൊന്നായിരം രൂപയും ബൈക്കിന്റെ ഉടമയ്ക്ക് 17,000 രൂപയുമാണ് പിഴയിട്ടത്. ഇരുപതുകാരിയായ ഇരുവര്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '