ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുന്നു 
India

ലോറിയെ മറികടക്കാന്‍ ശ്രമം, ബൈക്ക് തെന്നി; ഹിമാലയത്തിലെ മലയിടുക്കിലേക്ക് വീഴാതെ രക്ഷപ്പെട്ട് യുവാവ് - വീഡിയോ 

ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു.

ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്.

ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന്‍ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. 

ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കശ്മീര്‍ താഴ് വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് സോജില പാസിലൂടെ കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ദുര്‍ഘടമായ പാതകളില്‍ ഒന്നാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT