എൻ ബിരേൻ സിങ്/ ഫയൽ 
India

ബിരേന്‍ സിങ്ങ് മണിപ്പൂര്‍ മുഖ്യമന്ത്രി, രണ്ടാമൂഴം

60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ്ങ് മുഖ്യമന്ത്രിയായി തുടരും. ഇംഫാലില്‍ നടന്ന നിയമസഭാകക്ഷിയോഗം ബിരേന്‍ സിങ്ങിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുത്തുവെന്ന് കേന്ദ്ര നിരീക്ഷകയായി എത്തിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പെന്നും നിര്‍മ്മല വ്യക്തമാക്കി. 

രണ്ടാം തവണയാണ് ബിരേന്‍ സിങ്ങ് മണിപ്പൂര്‍ മുഖ്യമന്ത്രിയാകുന്നത്. 60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയത്. ഹേനാംഗ് അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ബിരേന്‍ സിങ്ങ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ബിരേന്‍ സിങ്ങിന് പുറമെ, രണ്ടു തവണ എംഎല്‍എയും മുന്‍മന്ത്രിയുമായ ബിശ്വജിത്ത് സിങ്ങ്, യുംനാങ് ഖേംചന്ദ് എന്നിവരുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും കിരണ്‍ റിജിജ്ജുവുമാണ് ബിജെപി കേന്ദ്ര നിരീക്ഷകരായി നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT