കര്‍ണാടകയില്‍ പൊലിസുകാര്‍ക്ക് 'ഹോളി ഡേ ഓഫര്‍' Center-Center-Bangalore
India

ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിനും പൊലീസുകാര്‍ക്ക് അവധി; സമ്മര്‍ദം കുറയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

പൊലിസുകാര്‍ നേരിടുന്ന കടുത്ത ജോലി സമ്മര്‍ദ്ദം കണക്കിലെടുത്ത്, ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ പൊലീസുകാര്‍ക്ക് 'ഹോളി ഡേ ഓഫര്‍'. ജന്മദിനത്തിലും വിവാഹ വാര്‍ഷികദിനത്തിലും അവധി നല്‍കണമെന്ന് ഡിജിപി ഉത്തരവ് ഇട്ടു. പൊലിസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ലക്ഷ്യമിട്ടാണ് നടപടി.

പൊലിസുകാര്‍ നേരിടുന്ന കടുത്ത ജോലി സമ്മര്‍ദ്ദം കണക്കിലെടുത്ത്, ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പലപ്പോഴും നീണ്ട ജോലി സമയവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും കാരണം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനോ വ്യക്തിപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പൊലിസുകാര്‍ക്ക് സാധിക്കാറില്ല. പ്രത്യക അവധി പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും അവധിക്ക് അര്‍ഹതയുണ്ടാകും. വ്യക്തിപരമായ വിശേഷദിവസങ്ങളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഈ അവധി സഹായിക്കും.

പൊലിസുകാരുടെ സമ്മര്‍ദം കുറയ്ക്കുകയും മാനസികാരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് ഡിജിപി പറഞ്ഞു. വിശേഷദിവസങ്ങളില്‍ അവധി നല്‍കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന് അധികൃതര്‍ കരുതുന്നു. കാഷ്വല്‍ ലീവ് വ്യവസ്ഥകളുടെ ഭാഗമായിട്ടായിരിക്കും ഈ അവധി അനുവദിക്കുകയെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനമൊട്ടാകെ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇതിലൂടെ മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

Birthday & anniversary leave: Karnataka Police get special casual leave benefit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

ട്രംപിന്‍റെ തീരുവയില്‍ ഉലഞ്ഞില്ല, ഇന്ത്യ 7.2% വരെ വളരും: സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

'അന്ന് ഒരാളും പിന്തുണച്ചില്ല, ബഹുമാനിച്ചില്ല, പിന്നെന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം'- തുറന്നടിച്ച് യുവരാജ് സിങ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 608 lottery result

SCROLL FOR NEXT