'പണം കൊടുത്താല്‍ മദ്യം കിട്ടില്ല'; പ്രീമിയം കൗണ്ടറുകളില്‍ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി മാത്രമെന്ന് ബെവ്‌കോ

സെല്‍ഫ് പ്രീമയം കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ക്യാഷ് ലെസ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ നടത്തണമെന്ന് ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു
BEVCO to enable UPI and card payments for liquor sales at premium counters
പ്രീമിയം കൗണ്ടറുകളില്‍ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി
Updated on
1 min read

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേമെന്റ് വഴി മാത്രമാക്കാന്‍ വെബ്‌കോ. ഫെബ്രുവരി പതിനഞ്ച് മുതല്‍ പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമാണെന്നാണ് ബെവ്കോയുടെ വിശദീകരണം. എന്നാല്‍ പദ്ധതിയെ ജീവനക്കാര്‍ എതിര്‍ക്കുകയാണ്. ഇത് തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

BEVCO to enable UPI and card payments for liquor sales at premium counters
പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

കേരള സംസ്ഥാന ബീവറേജ്‌സ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് പ്രീമയം കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ക്യാഷ് ലെസ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ നടത്തണമെന്ന് ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ വെയര്‍ഹൗസ് മാനേജര്‍മാരുടെ പരിധിയില്‍ വരുന്ന എല്ലാ ഷോപ്പുകളിലും മേല്‍നിര്‍ദേശം നടപ്പിലാക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതാണെണെന്നും ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു.

BEVCO to enable UPI and card payments for liquor sales at premium counters
Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം, അഷ്വേര്‍ഡ് പെന്‍ഷന്‍

നിലവില്‍ പ്രീമീയം കൗണ്ടറുകളില്‍ നടത്താനാണ് തീരുമാനമെങ്കിലും സമീപഭാവിയില്‍ അത് സാധാരണകൗണ്ടറുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ വിവാദ ഉത്തരവ് വലിയ രീതിയിലേക്കുള്ള തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് അവര്‍ പറയുന്നു. പേമെയ്ന്റ് യുപിഐ കാര്‍ഡ് വഴിയാകുമ്പോള്‍ നെറ്റ് വര്‍ക്ക് ഇഷ്യു ഉണ്ടാകുമ്പോള്‍ അത് ഗുണഭോക്താക്കളുമായി തര്‍ക്കമുണ്ടാകുന്ന സാഹചര്യം ഉണ്ടാകും. കൂടാതെ മദ്യം വാങ്ങുമ്പോള്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവര്‍ക്കും ഇത് പ്രയാസകരമാകും. അക്കൗണ്ട് സംബന്ധിച്ച് ബാങ്ക്‌സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോള്‍ അതില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജീവനക്കാര്‍ പറയുന്നു.

Summary

BEVCO to enable UPI and card payments for liquor sales at premium counters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com