ജമ്മു കശ്മീർ നിയമസഭയിലേക്ക് സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി പിടിഐ
India

44 സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തു വിട്ടു, നിമിഷങ്ങള്‍ക്കകം പിന്‍വലിച്ച് ബിജെപി; 15 പേരുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു

പുതിയ പട്ടികയില്‍ മൂന്ന് പ്രമുഖരുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രസിദ്ധീകരിച്ച ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പിന്‍വലിച്ച് ബിജെപി. 44 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് രാവിലെ ബിജെപി പ്രസിദ്ധീകരിച്ചത്. പിന്നീട് ബിജെപി കേന്ദ്രനേതൃത്വം പട്ടിക പിന്‍വലിച്ചു. തുടര്‍ന്ന് 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ പട്ടികയില്‍ മൂന്ന് പ്രമുഖരുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ ഉപ മുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവിന്ദര്‍ ഗുപ്ത എന്നിവരുടെ പേരുകളാണ് പട്ടികയില്‍ കാണാതായത്. അതേസമയം കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ്ങിന്റെ സഹോദരന്‍ ദേവേന്ദ്ര റാണയുടെ പേര് പട്ടികയിലുണ്ട്.

ആദ്യം പുറത്തുവിട്ട പട്ടിക പിന്‍വലിച്ച് പുതിയ പട്ടിക പുറത്തുവിട്ടതിന്, ആദ്യഘട്ടത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നാണ് ബിജെപിയുടെ വിശദീകരണം. രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്ലീം സ്ഥാനാര്‍ത്ഥികളും ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. കശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് സെപ്റ്റംബര്‍ 15, 28, ഒക്ടോബര്‍ 1 എന്നിങ്ങനെ മൂന്നു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍