അക്രമത്തിന്റെതായി എഎപി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

അരവിന്ദ് കെജരിവാളിന്റെ വീടിന് നേരെ ബിജെപി ആക്രമണം; ഗേറ്റ് തകര്‍ത്തു

കശ്മീര്‍ ഫയല്‍സ് സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കശ്മീര്‍ ഫയല്‍സ് സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. കൂട്ടത്തോടെ എത്തിയ ബിജെപി പ്രര്‍ത്തകര്‍ സുരക്ഷാ വേലി മറികടന്ന് വീടിന്റെ ഗേറ്റ് തകര്‍ക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ബിജെപി കെജരിവാളിനെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന്് എഎപി നേതാവ് മനിഷ് സിസോദിയ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 

ഡല്‍ഹി നിയമസഭയില്‍ കെജരിവാള്‍ നടത്തിയ പ്രസംഗമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. കശ്മീര്‍ ഫയല്‍സ് സിനിമയെ ബിജെപി നേതാക്കള്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു കെജരിവാളിന്റെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT