കെ അണ്ണാമലൈ/ എക്‌സ് 
India

അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യും; അണ്ണാമലൈ

'ദൈവത്തില്‍ വിശ്വസിക്കരുത്' 'ദൈവത്തെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണ്' എന്നാണ് അതില്‍ പറയുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബിജെപി അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ അണ്ണാമലൈ. ശ്രീരംഗത്തെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1967ല്‍ ഡിഎംകെ അധികാരമേറ്റതിന് പിന്നാലെ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് അവര്‍ പെരിയാറുടെ പ്രതിമകളും ഫലകങ്ങളും കൊടികളും സ്ഥാപിച്ചു. 'ദൈവത്തില്‍ വിശ്വസിക്കരുത്' 'ദൈവത്തെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണ്' എന്നാണ് അതില്‍ പറയുന്നത്. ശ്രീരംഗക്ഷേത്രത്തിന് മുന്നില്‍ വച്ച് താന്‍ പറയുന്നു ബിജെപി അധികാരത്തിലെത്തിയാല്‍ അവര്‍ നാട്ടിയ കൊടികളും ഫലകങ്ങളും നീക്കം ചെയ്യുകയാണ് ആദ്യപണി. പകരം അവിടെ ആള്‍വാര്‍മാര്‍, നായനാര്‍മാര്‍,മറ്റു ശൈവ, വൈഷ്ണവ സന്യാസിമാര്‍, തിരുവള്ളുവര്‍, തമിഴ് സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരുടെ പ്രതിമകള്‍ ബിജെപി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ അധികാരത്തിലെത്തിയാല്‍ ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍സിഇ) വകുപ്പും നിര്‍ത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എച്ച്ആര്‍സിഇ വകുപ്പിന്റെ അവസാന ദിവസമായിരിക്കും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ആദ്യ ദിവസമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി