Mumbai: BJP's Ritu Tawde nominated for the post of Mayor after victory in BMC polls 
India

ഋതു താവ്ഡെ ബിജെപിയുടെ മുംബൈ മേയര്‍ സ്ഥാനാര്‍ഥി; സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയറാകും

റെക്കോര്‍ഡ് വിജയം നേടിയാണ് ബിജെപി നയിക്കുന്ന മഹായൂതി സഖ്യം മുംബൈ ഭരിക്കാന്‍ ഒരുങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ മേയര്‍ സ്ഥാനത്തേക്ക് ഋതു താവ്ഡെയെ നാമനിര്‍ദേശം ചെയ്ത് ബിജെപി. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കാണ് ഋതു താവ്ഡെ മത്സരിക്കുന്നത്. ശിവസേന പ്രതിനിധി സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. റെക്കോര്‍ഡ് മാര്‍ജിനില്‍ വിജയം നേടിയാണ് ബിജെപി നയിക്കുന്ന മഹായൂതി സഖ്യം മുംബൈ ഭരിക്കാന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളേക്കുള്ള പേരുകള്‍ പ്രഖ്യാപിച്ചത്.

ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീക്കാണ് ഇത്തവണ മേയര്‍ സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താവ്ഡെയുടെ പേരിലേക്ക് ബിജെപി എത്തിയത്. ബിഎംസി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തന പരിചയമാണ് താവ്‌ഡെയ്ക്ക് ഗുണമായത്. മുംബൈയുടെ രണ്ടാമത്തെ വനിതാ നേതാവാണ് ഋതു താവ്ഡെ. അതേസമയം, ഡെപ്യൂട്ടി മേയര്‍ സ്ഥാനം നാല് ടേം ആയി നാല് പേര്‍ക്ക് നീക്കിവയ്ക്കാനാണ് ശിവസേനയുടെ തീരുമാനം. ഇത് പ്രകാരം 1.25 വര്‍ഷമായിരിക്കും സഞ്ജയ് ഘാഡിയുടെ ഡെപ്യൂട്ടി മേയര്‍ പദവിയിലെ കാലാവധി.

227 അംഗ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 29 സീറ്റുകള്‍ നേടി. ഭൂരിപക്ഷത്തിന് 114 സീറ്റുകള്‍ വേണമെന്നിരിക്കെ എന്‍ഡിഎ സഖ്യത്തിന് 118 സീറ്റുകള്‍ സ്വന്തമായുണ്ട്. 1997 മുതല്‍ 25 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ശിവസേന (യുബിടി) 65 സീറ്റുകള്‍ നേടി. സഖ്യകക്ഷികളായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്), എന്‍സിപി(ശരദ് പവാര്‍) എന്നിവ യഥാക്രമം ആറ് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 24 സീറ്റുകള്‍ നേടിയപ്പോള്‍ എഐഎംഐഎം എട്ട്, എന്‍സിപി (അജിത് പവാര്‍ വിഭാഗം) മൂന്ന്, സമാജ്വാദി പാര്‍ട്ടി രണ്ട് സീറ്റുകളും നേടി. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Mumbai: BJP's Ritu Tawde nominated for the post of Mayor after victory in BMC polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

കൂട്ടത്തകര്‍ച്ചയിലും ഒറ്റയാള്‍ പോരാട്ടം, സൂപ്പര്‍ ഇന്നിങ്‌സുമായി സൂര്യകുമാര്‍, യുഎസ്എയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്വര്‍ണ മോതിരം; ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മ സേനാംഗങ്ങള്‍

'ഞങ്ങള്‍ ജിഹാദികള്‍', വന്ദേഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി; വ്യാജമെന്ന് റെയില്‍വേ

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയ്ക്കായി തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT