ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു
sabarimala gold theft case updation
പ്രചരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ബന്ധം അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.

കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എസ്‌ഐടിയുടെ നിര്‍ണായക നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ? എന്നിവ അറിയുന്നതിന് വേണ്ടിയാണ് അടൂര്‍പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്.

sabarimala gold theft case updation
തര്‍ക്കങ്ങള്‍ക്ക് വിരാമം; ഇലക്ട്രിക് ബസുകള്‍ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാര്‍ഡില്‍ നിന്ന് തുടക്കം

പുറത്തുവന്ന ഫോട്ടോകളില്‍ വ്യക്തത തേടിയാണ് എസ്‌ഐടി അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ബംഗളൂരുവില്‍ വച്ച് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയുമായുള്ള അടൂര്‍ പ്രകാശിന്റെ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിലെല്ലാം വ്യക്തത തേടാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. അതേസമയം മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയിലും ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയിലും മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളതെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം.

sabarimala gold theft case updation
മലപ്പുറത്ത് ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു, അന്വേഷണം
Summary

sabarimala gold theft case: What is the connection with Unnikrishnan Potty?; SIT questions Adoor Prakash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com