അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ മാതൃക/ഫയല്‍ ചിത്രം 
India

ബിജെപിക്കാര്‍ രാവിലെ രാമക്ഷേത്രത്തിന്റെ പേരില്‍ പണം പിരിക്കും; രാത്രി അതുകൊണ്ട് മദ്യപിക്കും; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയുള്ള ബിജെപി നേതാക്കളുടെ പണപ്പിരിവിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭുരിയ

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയുള്ള ബിജെപി നേതാക്കളുടെ പണപ്പിരിവിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭുരിയ. പകലില്‍ രാമന്റെ പേരില്‍ പിരിച്ച പണം കൊണ്ട് രാത്രി ബിജെപി നേതാക്കള്‍ മദ്യപിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയായ കാന്തിലാല്‍ പറഞ്ഞു. 

'രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു. ഈ പണം കൈകാര്യം ചെയ്യുന്നത് ബിജെപി നേതാക്കളാണ്. എന്നാല്‍ ബിജെപി വീണ്ടും പണപ്പിരിവ് നടത്തുകയാണ്. രാവിലെ വീടുകള്‍ കയറി പിരിക്കുന്ന തുക കൊണ്ട് ഇവര്‍ രാത്രി മദ്യം വാങ്ങി കുടിക്കുകയാണ്.' അദ്ദേഹം പറഞ്ഞു. 

കാന്തിലാലിന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് എപ്പോഴും രാമനെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ബിജെപിയുടെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT