എംഎല്‍എ പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ നിന്ന് 
India

കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ചു; ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ് 

തിങ്കളാഴ്ച രാത്രിയാണ് കേസ് എടുത്തതെന്നും നിയമോപദേശം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ചതിന് ബിജെപി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ജൂബിലി ഹില്‍സിലെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് എംഎല്‍എ എം രഘുനന്ദന്‍ റാവുവിനെതിരെ ഹൈദരബാദ് പൊലീസ് കേസ് എടുത്തത്.  അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ഐപിസി 228 എ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് കേസ് എടുത്തതെന്നും നിയമോപദേശം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.ഐപിസി സെക്ഷന്‍ 228 എ പ്രകാരം ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് ചട്ടം. അതുചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. ദൃശ്യങ്ങള്‍ പുറത്തുവിട്ട എംഎല്‍എയുടെ നടപടി ഏറെ വിവാദമായിരുന്നു.

ഒരു എംഎല്‍എയുടെ മകന്‍ കാറില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയുമാണ് ബിജെപി എംഎല്‍എ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് എടുത്ത്. എന്നാല്‍, ഇരയുടെ പേരോ വ്യക്തിത്വമോ താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയുടെ മകന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എയുടെ മകന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണം അട്ടിമറിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച കേസ് നേരിടാന്‍ തയ്യാറാണെന്നും തന്റെ പക്കലുള്ള എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ പുറത്തുവിട്ട വീഡിയോ ക്ലിപ്പ് സാമുഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ അപ് ലോഡ് ചെയ്ത രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. മെയ് 28 ന് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത 17കാരിയെ വീട്ടില്‍ ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് പേര്‍ ചേര്‍ന്ന് കാറില്‍വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT