India

ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാന ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കിരണ്‍ മഹേശ്വരി. 

രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രിയാണ്. രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി. 

കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ത്രിവേദി കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല അനുശോചനം രേഖപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍