വിഡിയോ ദൃശ്യം/ട്വിറ്റര്‍ 
India

പൊതുവേദിയില്‍ വച്ച് യുവ താരത്തിന്റെ മുഖത്ത് അടിച്ച് ബിജെപി എംപി, വിഡിയോ

പൊതു വേദിയില്‍ വച്ച് ബിജെപി എംപി യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പൊതു വേദിയില്‍ വച്ച് ബിജെപി എംപി യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ആണ് യുവാവിനെ മര്‍ദിച്ചത്. റെസ്ലിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് ബ്രിജ്ഭൂഷണ്‍.

പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ദേശീയ ചാംപ്യന്‍ഷിപ്പിനിടെയാണ് സംഭവം. പതിനഞ്ചു വയസ് കഴിഞ്ഞെന്നു  ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകര്‍ മത്സരിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതില്‍ പരാതി പറയാനാണ് യുവാവ് വേദിയില്‍ എത്തിയത്.

മത്സരിക്കാന്‍ അനുവദിക്കണമെന്ന യുവാവിന്റെ ആവശ്യം ബ്രിജ്ഭൂഷണ്‍ തള്ളി. തുടര്‍ന്നും യുവാവ് അഭ്യര്‍ഥന തുടരുന്നപ്പോള്‍ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറുകയായിരുന്നു. എംപി യുവാവിനെ തള്ളുന്നും മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്