സുജാത മോണ്ടല്‍ ഖാന്‍/ എഎന്‍ഐ ചിത്രം 
India

ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍; തിരിച്ചടിച്ച് മമത

പശ്ചിമബംഗാളില്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി. ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.

ബംഗാളിലെ ബിജെപി എംപിയായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാനാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സൗമിത്ര ഖാന്‍ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. 2014ല്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് സൗമിത്ര ഖാന്‍ വിജയിച്ചത്. കഴിഞ്ഞവര്‍ഷം വിജയം ആവര്‍ത്തിച്ചത് ഭാര്യയുടെ പിന്തുണ കൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞു. ക്രിമിനല്‍ കേസില്‍ മണ്ഡലത്തില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് സൗമിത്ര ഖാന് കോടതി ജാമ്യം അനുവദിച്ചത്. സൗമിത്ര ഖാന്റെ അഭാവത്തില്‍ സുജാത മോണ്ടലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

സുജാത ഖാനും ബിജെപി അംഗമായിരുന്നു. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ടുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ ഉള്‍പ്പെടെ 35 നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയത്. ബിജെപി നേതാവ് അമിത് ഷായുടെ റാലിയോടനുബന്ധിച്ചായിരുന്നു കൂറുമാറ്റം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT