കെ സി വേണുഗോപാല്‍  ഫയല്‍
India

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

കര്‍ണാടകയുടെ ഭരണപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നുവെന്നും ബിജെപി ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ഭൂമി ഒഴിപ്പിക്കല്‍ വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ബിജെപി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപ്രസക്തമാക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.

കര്‍ണാടകയുടെ ഭരണപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നുവെന്നും ബിജെപി ആരോപിച്ചു. കെ സി വേണുഗോപാല്‍ കര്‍ണാടകയുടെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ഡല്‍ഹിയില്‍നിന്നുള്ള തീട്ടൂരങ്ങള്‍ അനുസരിച്ചാവണം സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നതെന്നും കര്‍ണാടക പ്രതിപക്ഷനേതാവ് ആര്‍.അശോക വിമര്‍ശിച്ചു.

'കര്‍ണാടകയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ കെ.സി.വേണുഗോപാല്‍ ആരാണ്? അദ്ദേഹം സൂപ്പര്‍മുഖ്യമന്ത്രിയാണോ? ഡല്‍ഹിയില്‍നിന്നുള്ള തീട്ടുരങ്ങള്‍ അനുസരിച്ചാവണം സംസ്ഥാനത്തു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നത്? സംസ്ഥാനം ഭരിക്കുന്നത് ഭരണഘടന അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്. എഐസിസി ജനറല്‍ സെക്രട്ടറിയല്ല. ഇത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ വ്യക്തമായ കടന്നുകയറ്റവും ഫെഡറലിസത്തോടുള്ള അവഹേളനവുമാണ്. കര്‍ണാടകയുടെ ആത്മാഭിമാനവും ഭരണാവകാശവും ഡല്‍ഹിയിലിരിക്കുന്ന പാര്‍ട്ടി മാനേജര്‍മാരെ സന്തോഷിപ്പിക്കാന്‍ അടിയറ വയ്ക്കാനാവില്ല. രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും കോളനികളിലൊന്നല്ല കര്‍ണാടക.' അശോക എക്‌സില്‍ കുറിച്ചു.

ബംഗളൂരുവിനു സമീപത്തെ കൊഗിലു ഗ്രാമത്തിലെ ഭൂമിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് ആര്‍. അശോക് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇടിച്ചുനിരത്തലുകളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക കര്‍ണാടകയിലെ നേതാക്കളെ അറിയിച്ചുവെന്നായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്.

'എഐസിസിയുടെ ആശങ്ക ഞാന്‍ നേതാക്കളെ അറിയിച്ചിരുന്നു. ഇത്തരം നടപടികളില്‍ കൂടുതല്‍ ജാഗ്രതയും കരുതലും അനുതാപവുമുണ്ടാകണമെന്നും മാനുഷികതയാകണം അതിന്റെ കാതലെന്നും അവരെ അറിയിച്ചു. നടപടിക്ക് ഇരയായ കുടുംബങ്ങളുടെ കാര്യത്തില്‍ വ്യക്തിപരമായിത്തന്നെ ശ്രദ്ധിക്കുമെന്നും പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്' വേണുഗോപാല്‍ പറഞ്ഞു.

BJP Questioning KC Venugopal`s role as `Super CM` and Rahul Gandhi`s influence in Karnataka goverment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള'; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

'അര്‍ഹമായ പരിഗണന ലഭിക്കും'; തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന

SCROLL FOR NEXT