വിനേഷ് ഫോഗട്ട്, യോഗേഷ് ബൈരാഗി  എക്‌സ്
India

വിനേഷ് ഫോഗട്ടിന്റെ എതിരാളി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി; രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി

സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 21 പേരാണ് പുതിയ ലിസ്റ്റിലുള്ളത്. ജുലാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി മത്സരിക്കും.ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ഉപാധ്യക്ഷനും ബിജെപി. ഹരിയാന കായിക വകുപ്പിന്റെ കണ്‍വീനറുമാണ് യോഗേഷ് ബൈരാഗി.

സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഗനൗറിലെ എംഎല്‍എ നിര്‍മല്‍ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം നല്‍കിയിരിക്കുന്നത്. റായില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മോഹന്‍ ലാല്‍ ബധോലിയെ ഒഴിവാക്കി കൃഷ്ണ ഗെഹ്ലാവതിനാണ് അവസരം നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ആദ്യ പട്ടികയില്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി അടക്കം 67 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണുണ്ടായിരുന്നത്. അടുത്തിടെ ബിജെപിയിലേക്ക് എത്തിയ നിരവധി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ