പ്രതീകാത്മക ചിത്രം  ഫയല്‍
India

കോണ്‍ഗ്രസില്‍ നിന്നെത്തിയ ആര്‍പിഎന്‍ സിങ്ങിനും സീറ്റ്; രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-നാണ് തെരഞ്ഞെടുപ്പ് നടക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ അര്‍പിഎന്‍ സിങ്ങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു.

സുധാന്‍ഷു ത്രിവേദി, ചൗധരി തേജ് വീര്‍ സിങ്, സാധന സിങ്‌സ അമര്‍പാല്‍ മൗര്യ, സംഗീത ബല്‍ബന്ത്, നവീന്‍ ജയിന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍. ബിഹാറില്‍ നിന്ന് ധര്‍മശീല ഗുപ്ത, ഭീം സിങ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സുശീല്‍ കുമാര്‍ മോദിയുടെ പേര് പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഛത്തീസ്ഗഡില്‍ നിന്ന് രാജ ദേവേന്ദ്ര പ്രതാപ് സിങും ഹരിയാനയില്‍ നിന്ന് സുഭാഷ് ബാരലയും കര്‍ണാടകയില്‍ നിന്ന് നാരായണ കൃഷ്ണാസ ഭണ്ഡഗേയും ഉത്തരാഖണ്ഡില്‍ മഹീന്ദ്ര ഭട്ടും ബംഗാളില്‍ സമിക് ഭട്ടാചാര്യയുമാണ് മത്സരരംഗത്തുള്ളത്.

56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി അമ്മ

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

വീണ്ടും ജീവനെടുത്ത് ആനക്കലി, മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍, ബ്രസീല്‍ ലെജന്‍ഡ്‌സിന്റെ കളി കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വരുന്നു അഞ്ചുദിവസത്തെ ബാങ്ക് 'അവധി'; ഇടപാടുകള്‍ വെള്ളിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം, എസ്ബിഐ നിര്‍ദേശം