Rajeev Chandrasekhar  ഫയൽ
India

കെ സുരേന്ദ്രന് വിജയസാധ്യതയുള്ള സീറ്റ് നല്‍കും, നേമത്ത് ഞാന്‍ തന്നെ; ശ്രീലേഖയ്ക്ക് വട്ടിയൂര്‍കാവ് ഓഫര്‍ ചെയ്തിട്ടില്ല: രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നതിലുപരി സീറ്റുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച സൂചനകള്‍ നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കെ സുരേന്ദ്രനും ആര്‍ ശ്രീലേഖയ്ക്കും നിര്‍ണായക സ്ഥാനം നല്‍കുമെന്നും നേമത്ത് താന്‍ തന്നെയെന്ന് മത്സരിക്കുകയെന്നും രാജീവ് ചന്ദ്രശേഖര്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നതിലുപരി സീറ്റുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ ചുമതലയുള്ള അമിത് ഷാ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദേശം ഇതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വിജയ സാധ്യതയ്ക്കാണ് മുന്‍ഗണന നല്‍കുക. ഇതനുസരിച്ചായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം. ഇതിന്റെ ഭാഗമായി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ സംസ്ഥാന അധ്യക്ഷന്മാരില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. അദ്ദേഹം എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, അദ്ദേഹം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണോ മത്സരിക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, മുതിര്‍ന്ന നേതാവായ ആര്‍ ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ആര്‍ ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് ഓഫര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍, പാര്‍ട്ടിയില്‍ അവര്‍ക്ക് വലിയൊരു ഭാവി റോള്‍ ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

BJP State President Rajeev Chandrashekhar reveals key details on Kerala candidate selection, including K Surendran`s role and his own potential Nemom candidacy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്

SCROLL FOR NEXT