വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ

ജലാംശം ധാരാളം അടങ്ങിയ പഴങ്ങളിലൂടെയും ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണം കുറയ്ക്കാൻ സാധിക്കും.
Summer skin care
Summer skin careMeta AI Image
Updated on
1 min read

വേനൽക്കാലം എത്തിയതോടെ ചൂടിനെ അതിജീവിക്കാനുള്ള പരിശ്രമത്തിലാണ് ആളുകൾ. പുറത്തേക്കിറങ്ങുമ്പോഴുള്ള കനത്ത വെയിലേറ്റ് വാടാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

വെള്ളം മുഖ്യം

ആരോഗ്യത്തിൻ്റെ അടിസ്ഥാനം തന്നെ ജലമാണ്. വേനൽക്കാലത്ത് ശരീരം വിയർക്കുന്നതിലൂടെ ജലാംശം വലിയ തോതിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതു കൊണ്ട് പതിവായി കുടിക്കുന്നതിൻ്റെ അളവു അൽപം കൂട്ടേണ്ടി വരും. നിർജ്ജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കുകയാണ് പ്രധാനം.

ജലാംശം ധാരാളം അടങ്ങിയ പഴങ്ങളിലൂടെയും ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണം കുറയ്ക്കാൻ സാധിക്കും. മറ്റൊന്ന്, അണുബാധയുടെ സാധ്യത കണക്കിലെടുത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതാണ് സുരക്ഷിതം.

ഡയറ്റിലും വേണം ശ്രദ്ധ

ചൂടുകാലവസ്ഥയിൽ ജലാംശം അടങ്ങിയ സൂപ്പ്, കഞ്ഞി പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മാത്രമല്ല, സ്പൈസി ആയതും അമിതമായി കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ചർമസംരക്ഷണം

വേനൽക്കാലത്ത് ഏറ്റവും വലിയ വെല്ലുവിളി ചർമസംരക്ഷണമാണ്. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഒഴിവാക്കരുത്, മുഖത്ത് മാത്രമല്ല കൈ-കാലുകളിലും സൺസ്ക്രീൻ പുരട്ടണം. വേനൽക്കാലത്ത് ഷൂ ഒഴിക്കുന്നതാണ് നല്ലത്.

വസ്ത്രവും കുടയും

വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് എപ്പോഴും അനുയോജ്യം. ഇത് വായുസഞ്ചാരം ഉറപ്പാക്കും. ജീൻസ് പോലുള്ള വസ്ത്രങ്ങൾ പരിമിധപ്പെടുത്താം. മാത്രമല്ല, പുറത്തിറങ്ങുമ്പോൾ കുട കരുതാനും മറക്കരുത്.

വേനൽചൂടിൽ മുഖം വാടാതിരിക്കാൻ

വെയിലത്ത് പോയി വന്നാലുടൻ തണുത്ത കട്ടത്തൈര്, കക്കരി, തണ്ണിമത്തൻ എന്നിവ മിക്സിയിൽ അടിച്ചെടുത്തതോ, കറ്റാർ വാഴയോ മുഖത്ത് തേച്ചു പിടിപ്പിച്ചശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ചർമത്തിലെ ടാൻ മാറാനും ചർമം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.

സൺ സ്ക്രീൻ ലോഷൻ ഇടുമ്പോൾ

പുറത്തിറങ്ങുന്നതിന് അരമണിക്കൂർ മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം. ലോഷൻ ചർമം വലിച്ചെടുത്തതിനു ശേഷം മാത്രം വെയിലത്തേക്കിറങ്ങുക. ‌

Summer skin care
എല്ലാ ചുമയ്ക്കും ഒരേ കഫ് സിറപ്പ്? സ്വയം ചികിത്സ ഇനി വേണ്ട

സൺ സ്ക്രീൻ ലോഷനുകൾ തിരഞ്ഞെടുക്കുമ്പോൾ

എസ്പിഎഫ് നോക്കി സൺ സ്ക്രീൻ ലോഷൻ തിരഞ്ഞെടുക്കുന്നവരാണ് എല്ലാവരും. വേനൽക്കാലത്ത് എസ്പിഎഫിന്റെ അളവ് കൂടുതലുള്ള ലോഷനാണ് വെയിലിൽ നിന്നും കൂടുതൽ സംരക്ഷണം തരുന്നത്. ഇപ്പോഴത്തെ ചൂടിൽ എസ്പിഎഫ്–30 സൺ സ്ക്രീൻ ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. വാട്ടർ ബേസ്ഡ് ആയ സൺ സ്ക്രീനുകളാണ് വേനൽക്കാലത്ത് നല്ലത്. ടോണിങ്ങിനും മോയിസ്ചറൈസിങ്ങിനും റോസ് വാട്ടർ ഉപയോഗിക്കുന്നതും വേനൽക്കാലത്ത് നല്ലതാണ്.

Summer skin care
ദീർഘയാത്രയിൽ നടുവേദന വലയ്ക്കാറുണ്ടോ? ഈ ടിപ്സ് അറിഞ്ഞാൽ യാത്ര സുഖകരം!

വേനൽ ഫേയ്സ്പാക്ക്

പപ്പായ, നാരങ്ങാ നീര്, തക്കാളി നീര്, തേൻ, റോസ് വാട്ടർ എന്നിവ വീട്ടിൽ തന്നെ തയാറാക്കുന്ന ഫേസ് പാക്കുകളുടെ കൂടെ മുഖത്ത് തേക്കാം. വെയിലത്ത് മങ്ങിയ നിറം തിരിച്ചു വരും. ഉരുളക്കിളങ്ങ് മിക്സിയിൽ അടിച്ച് കുഴമ്പു പരുവത്തിലാക്കി തേൻ ചേർത്തു മുഖത്തു തേയ്ക്കുന്നതും വേനൽക്കാലത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

Summary

Skin and Health care during Summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com