ദീർഘയാത്രയിൽ നടുവേദന വലയ്ക്കാറുണ്ടോ? ഈ ടിപ്സ് അറിഞ്ഞാൽ യാത്ര സുഖകരം!

യാത്രക്കിടെ ഉണ്ടാകുന്ന ഇത്തരം നടുവേദനകൾ ഒഴിവാക്കാൻ ചില ലളിതമായ ടിപ്സ്.
Long trip and backpain
Long trip and backpainMeta AI Image
Updated on
1 min read

യാത്രകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ നീണ്ട യാത്രകൾക്ക് വേണ്ടി ദീർഘനേരം ഇരിക്കുമ്പോഴുണ്ടാകുന്ന നടുവേദന യാത്രയുടെ സുഖം ഇല്ലാതാക്കും. ഭാരമേറിയ ല​ഗേജും കൂടെയുണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ!. യാത്രക്കിടെ ഉണ്ടാകുന്ന ഇത്തരം നടുവേദനകൾ ഒഴിവാക്കാൻ ചില ലളിതമായ ടിപ്സ് പരീക്ഷിക്കാവുന്നതാണ്.

  • യാത്രകൾ പോകുമ്പോൾ അയഞ്ഞ വസ്ത്രങ്ങളും അനുയോജ്യമായ ഷൂസുമാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക.

  • എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന രീതിയിൽ ചെറിയ പില്ലോ അല്ലെങ്കിൽ ബാക്ക് ബ്രേയോ കയ്യിൽ കരുതുന്ന ബാ​ഗിൽ കരുതാം.

  • കൂടുതൽ ലെ​ഗ് സ്പേസുള്ള സീറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും മികച്ചത്.

  • കാറുകളില്‍ സീറ്റ് ക്രമീകരിച്ച് ഇരിക്കാനായി മുന്‍വശത്തെ പാസഞ്ചര്‍ സീറ്റ് തിരഞ്ഞെടുക്കുക.

  • വിമാനത്തിലെ സീറ്റുകള്‍ നടുവിന് സൗകര്യപ്രദമാകണമെന്നില്ല. അതിനായി നടുവിന് താഴെയായി തലയിണ വെയ്ക്കാം.

  • പാദങ്ങള്‍ തറയില്‍ വെച്ച് ഇരിക്കാൻ ശ്രദ്ധിക്കുക.

  • കാലുകള്‍ ക്രോസ് ചെയ്ത് ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ നിങ്ങളുടെ സീറ്റിന്റെ ആങ്കിള്‍ ക്രമീകരിക്കാം.

  • പേശിവലിവ് ഒഴിവാക്കാന്‍ സീറ്റിലിരുന്ന് തന്നെ ചെറിയ രീതിയിലുള്ള സ്‌ട്രെച്ചിംഗുകള്‍ ചെയ്യാന്‍ ശ്രമിക്കുക.

  • കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ നടുവിലെ പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുന്നു.

  • ഓരോ 30 മുതല്‍ 60 മിനിറ്റിലും എഴുന്നേല്‍ക്കുക, ഇടനാഴിയിലൂടെ നടക്കുക അല്ലെങ്കില്‍ സ്‌ട്രെച്ച് ചെയ്യുക.

  • തോളുകള്‍, കണങ്കാല്‍ എന്നീ ഭാഗങ്ങള്‍ ചെറുതായി കറക്കുന്നത് പേശികളെ അയവുള്ളതാക്കാനും നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ പ്രയാസമില്ലാതിരിക്കാനും സഹായിക്കും.

കാർ യാത്രയാണെങ്കിൽ

കാര്‍ യാത്രകള്‍ പലപ്പോഴും നടുവിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നിയേക്കാം. അപ്പോൾ ഇരിപ്പിടം, ഇടുപ്പും കാല്‍മുട്ടുകളും ഒരേ നിരപ്പില്‍ വരുന്ന രീതിയില്‍ ക്രമീകരിക്കുക, ആവശ്യമെങ്കില്‍ നടുവിന് താങ്ങ് നല്‍കാന്‍ ഒരു കുഷ്യന്‍ ഉപയോഗിക്കുക. നടക്കാനും സ്‌ട്രെച്ച് ചെയ്യാനുമായി ഓരോ മണിക്കൂറിലും വണ്ടി നിര്‍ത്തുക. മുന്നോട്ട് കുനിയുകയോ ചാരി ഏറെ നേരം ഇരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം.

Long trip and backpain
ഹൃദയം കാക്കും കുഞ്ഞൻ വിത്തുകൾ, മത്തങ്ങ വിത്തുകളുടെ ആരോ​ഗ്യ​ഗുണങ്ങൾ

ലഗേജ് കൈകാര്യം ചെയ്യുമ്പോൾ

  • ഭാരമുള്ള ബാഗുകള്‍ ഉയര്‍ത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നടുവിന് പണികിട്ടാനുള്ള സാധ്യതയുണ്ട്. കാല്‍മുട്ടുകള്‍ മടക്കി, ലഗേജ് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് വേണം ഉയര്‍ത്താന്‍.

  • വീലുകളുള്ള സ്യൂട്ട്‌കേസുകള്‍, സ്ട്രാപ്പുകളില്‍ പാഡുകള്‍ ഉളള ബാക്ക്പാക്കുകള്‍ എന്നിവ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഭാരം കുറഞ്ഞ ചെറു ബാഗുകളിലായി പാക്ക് ചെയ്യുന്നതാവും നല്ലത്.

Long trip and backpain
എല്ലാ ചുമയ്ക്കും ഒരേ കഫ് സിറപ്പ്? സ്വയം ചികിത്സ ഇനി വേണ്ട
  • ഒരു ലംബാര്‍ കുഷ്യന്‍, കഴുത്തിന് ഉപയോഗിക്കുന്ന തലയിണ, കംപ്രഷന്‍ സോക്‌സുകള്‍ എന്നിവ ദീര്‍ഘദൂര യാത്രകള്‍ക്കായി ഉപയോഗിക്കുന്നത് അറെ ഗുണകരമാണ്.

  • ചെറിയ മസാജ് ബോളോ പോര്‍ട്ടബിള്‍ ഹീറ്റിംഗ് പാഡോ യാത്രകളില്‍ കരുതാം. ഇവ ഇടവേളകളില്‍ പേശികളെ അയവുള്ളതാക്കാന്‍ സഹായിക്കും.

  • ശരീരത്തില്‍ ജലാംശം കുറയുന്നത് പേശികളുടെ പിരിമുറുക്കം വര്‍ധിപ്പിക്കും. അതിനാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുക. ഇത്തരം ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നടുവേദനയെക്കുറിച്ച് ആകുലപ്പെടാതെ യാത്ര ആസ്വദിക്കാം.

Summary

Tips to avoid back pain during long journey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com