ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം  പിടിഐ
India

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; അതീവ ജാ​ഗ്രത

സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു വെളുത്ത പൊടി പോലെയുള്ള പദാര്‍ത്ഥം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമാതിയേറ്ററിനും ബേക്കറിക്കും സമീപം രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി. എന്‍ഐഎയും പൊലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ മാസം സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല. പ്രശാന്ത് ന​ഗറിലെ പാര്‍ക്കിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് ഇന്നത്തെ സ്‌ഫോടനം നടന്നത്.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു വെളുത്ത പൊടി പോലെയുള്ള പദാര്‍ത്ഥം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്‌കൂളില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്നും സമാനമായ പൊടി പദാര്‍ത്ഥം കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT