വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു
Groom Killed In Jaunpur Wedding Procession Shooting
വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു
Updated on
1 min read

ലക്‌നൗ: വിവാഹവേദിയിലേക്ക് പുറപ്പെട്ട 27കാരനായ വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഖേടസരായി മേഖലയിലെ ബിബിപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്.

Groom Killed In Jaunpur Wedding Procession Shooting
വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിര്‍ത്തത്. അയാള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.

Groom Killed In Jaunpur Wedding Procession Shooting
'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

സംഭവത്തിനു പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ഉടന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച പരിശോധന നടത്തിവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

Summary

Groom Killed In Jaunpur Wedding Procession Shooting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com