ബിആര്‍എസില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍സിമാര്‍  എക്‌സ്‌
India

ഇങ്ങനെയാണോ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്?; കോണ്‍ഗ്രസിനെ പരിഹസിച്ച് ബിആര്‍എസ്

ആറ് ബിആര്‍എസ് എംഎല്‍എമാര്‍ ഇന്നലെ രാത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയില്‍ വീണ്ടും ബിആര്‍എസിന് തിരിച്ചടി. ആറ് ബിആര്‍എസ് എംഎല്‍എമാര്‍ ഇന്നലെ രാത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു.എംഎല്‍സിമാരായ ദണ്ഡേ വിറ്റല്‍, ഭാനുപ്രസാദ് റാവു, എംഎസ് പ്രഭാകര്‍, ദയാനന്ദ്, മല്ലേഷ്, ബസവരാജ് എന്നിവരാണ് ബിആര്‍എസ് വിട്ട് മുഖ്യമന്ത്രി രേവന്ത റെഡ്ഡിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിആര്‍എസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിആര്‍എസ് നേതാവും രാജ്യസഭാ എംപിയുമായ കെ കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഐക്യ ആന്ധ്രയില്‍ കേവശ റാവു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നിട്ടുണ്ട്. 2013-ലാണ് കെകെ എന്നറിയപ്പെടുന്ന കേശവ റാവു ചന്ദ്രശേഖര റാവു രൂപീകരിച്ച ടിആര്‍എസില്‍ ചേര്‍ന്നത്. ടിആര്‍എസ് പിന്നീട് ബിആര്‍എസ് ആയി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതേസമയം, പാര്‍ടി എംഎല്‍എമാരെ സ്വീകരിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ ബിആര്‍എസ് അധ്യക്ഷന്‍ കെടി രാമറാവു രംഗത്തെത്തി. ഇങ്ങനെയാണോ കോണ്‍ഗ്രസ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഈ എംഎല്‍എമാരെ രാജിവയ്ക്കാന്‍ നിര്‍ദേശിക്കാത്തിടത്തോളം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ രാജ്യം എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍