ബോട്ട് മറിഞ്ഞ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം/ എഎന്‍ഐ 
India

നൂറോളം യാത്രക്കാരുമായി ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം

ബോട്ടില്‍ നൂറോളം യാത്രക്കാരും പത്ത് മോട്ടോര്‍ സൈക്കിളുകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍:  അസമിലെ ധ്രുബി ജില്ലയിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ബോട്ടില്‍ നൂറോളം യാത്രക്കാരും പത്ത് മോട്ടോര്‍ സൈക്കിളുകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ധുബ്രി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ്  ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബോട്ടില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ആരെയും രക്ഷപ്പെടുത്താനായിട്ടില്ല. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ധുബ്രി സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജു ദാസ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബോട്ടിലുണ്ടായിരുന്നു. അതില്‍ രണ്ടു ഉദ്യേസ്ഥര്‍ നീന്തിരക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാന ദുരന്തനിവരാണ സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം|VIDEO

'കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്‍; രക്ഷപ്പെടുത്തിയത് അനശ്വര'; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്‍

ഇങ്ങനെ തോറ്റാലോ? 'തല പുക‍ഞ്ഞ്' പാകിസ്ഥാൻ ക്രിക്കറ്റ്

ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണം; സമസ്തയിലെ ഭിന്നതയ്ക്കിടെ ലീഗ് വിഭാഗം വഖഫ് വിശദീകരണ യോഗത്തിലേക്ക്

വൈദ്യുതി ബില്‍ ഉയരും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജുമായി കെഎസ്ഇബി