ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ പങ്കുവച്ച് ചിത്രം
ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ പങ്കുവച്ച് ചിത്രം

'ഹിന്ദുത്വത്തെ അവഹേളിച്ചു; ദൈവങ്ങളുടെ ചിത്രങ്ങള്‍ മാറ്റി പാര്‍ട്ടി ചായം പൂശി'; ആരോപണവുമായി ചന്ദ്രബാബു നായിഡു

ഹിന്ദുമതത്തെ അവഹേളിക്കുന്ന ഈ നടപടിയില്‍ ഭക്തര്‍ രോഷാകുലരാണ്


തിരുപ്പതി: തിരുപ്പതിയിലെ വഴിയരികിലെ ഭിത്തികളില്‍ നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രം മാറ്റി ഭരണകക്ഷിയുടെ പാര്‍ട്ടിയുടെ നിറം പൂശിയെന്ന് മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. ഹിന്ദുമതത്തെ അവഹേളിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ചെയ്തതെന്നും ഈ നടപടി ഭക്തരില്‍ അമര്‍ഷം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ദൈവങ്ങളുടെ ചിത്രം മാറ്റി വൈഎസ്ആര്‍ പാര്‍ട്ടിയുടെ പെയിന്റ് അടിച്ചതിന്റെ ചിത്രങ്ങള്‍ ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. 'ക്ഷേത്രനഗരമായ തിരുപ്പതിയിലെ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ മാറ്റി ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ട്ടി നിറങ്ങള്‍ പൂശിയത് കണ്ട് ഞെട്ടിപ്പോയി. ഹിന്ദുമതത്തെ അവഹേളിക്കുന്ന ഈ നടപടിയില്‍ ഭക്തര്‍ രോഷാകുലരാണ്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരുപ്പതി സന്ദര്‍ശനത്തിന് മുന്നോടിയായാണ് വെസ്റ്റ് ചര്‍ച്ച് റോഡിന് സമീപമുള്ള ഭിത്തികളിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ മാറ്റിയതെന്നാണ് ടിഡിപി നേതാക്കളുടെ ആരോപണം.  

ഇന്നലെ ക്ഷേത്രനഗരി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ വഴിയിലുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. മുന്‍ എംഎല്‍എ സുഗുണമ്മ ഉള്‍പ്പെട നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് വൈഎസ്ആര്‍ നേതാക്കളുടെ നൂറ് കണക്കിന് ഫ്‌ലെക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com