കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നു  പിടിഐ
India

മൂന്നു ദിവസത്തെ തിരച്ചിൽ, നാടിന്റെ പ്രാർത്ഥന വിഫലം; അച്ഛന്റെ സ്കൂട്ടറിൽ നിന്നും വഴുതി ഓടയിൽ വീണ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവ് ഹീരാലാലിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

​ഗുവാഹത്തി: പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെന്നി ഓടയിൽ വീണ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് അഭിനാഷ് എന്ന എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവ് ഹീരാലാലിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടി അഴുക്കുചാലിൽ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും ഹീരാലാലിന് രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഒഴുക്കിൽപ്പെട്ട കുട്ടിക്കായി മൂന്നുദിവസമായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു. ഞായറാഴ്ച രാവിലെ കണ്ടെത്തിയ അഭിനാഷിന്റെ മൃതദേഹം, ​ഗുവാഹത്തി മെഡിക്കൽ കോളജിൽ വെച്ച് പിതാവ് ഹീരാലാലും അമ്മയും കണ്ട് തിരിച്ചറിഞ്ഞു.

പോസ്റ്റ്മോർട്ടവും മറ്റ് ശാസ്ത്രിയ പരിശോധനകൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചു. വിവിധ ദുരന്ത നിവാരണ ഏജൻസികളുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിയിരുന്നത്. സ്‌നിഫർ ഡോഗ്‌സ്, സൂപ്പർ സക്കറുകൾ, എക്‌സ്‌കവേറ്റർ സന്നാഹങ്ങളും തിരച്ചിലിന് ഉപയോ​ഗിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അപകടസ്ഥലം സന്ദർശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result