പ്രതീകാത്മക ചിത്രം 
India

കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍, അന്വേഷണം 

കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതോടെ, പുറത്തറിയുമെന്ന് ഭയന്നാണ് താന്‍ മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ടതെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ഗോവിന്ദ് സിങ് (30) എന്ന കര്‍ഷകന്റെ മൃതദേഹമാണ് ഭാര്യ ശില്‍പ(27) കുഴിച്ചു മൂടിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഗോവിന്ദിന്റെ സഹോദരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിയുന്നത്.

ഓഗസ്റ്റ് 7ന് തന്നോടു വഴക്കിട്ട ഭര്‍ത്താവ് തൂങ്ങിമരിച്ചുവെന്നാണ് ശില്‍പ പൊലീസിനോടു പറഞ്ഞത്. വിവരം പുറത്തറിയുമെന്നു ഭയന്നാണ് താന്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടതെന്നും കുട്ടികള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ലെന്നും ശില്‍പ പൊലീസിനോടു പറഞ്ഞു.

എന്നാല്‍, ശില്‍പയുടെ മൊഴിയില്‍ തൃപ്തരല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കുഴിച്ചിടുന്നതിനായി ശില്‍പ മറ്റാരുടെയോ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT