ഡികെ ശിവകുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

വിധാന്‍ സൗധയുടെ പടികളില്‍ കുമ്പിട്ട് തൊഴുത് ഡികെ; വീഡിയോ വൈറല്‍ 

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, വിധാന്‍ സൗധ (നിയമസഭ)യില്‍ എത്തിയപ്പോള്‍ പടികളില്‍ കുമ്പിട്ട് തൊഴുത് ഡികെ ശിവകുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, വിധാന്‍ സൗധ (നിയമസഭ)യില്‍ എത്തിയപ്പോള്‍ പടികളില്‍ കുമ്പിട്ട് തൊഴുത് ഡികെ ശിവകുമാര്‍. സിദ്ധരാമയ്യ തൊട്ടുമുന്നില്‍ പടികള്‍ കയറി പോയതിനു ശേഷമായിരുന്നു ഡികെയുടെ പ്രകടനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഉള്‍പ്പെടുന്ന സംഘം വിധാന്‍ സൗധയിലെത്തിയത്. സിദ്ധരാമയ്യയ്ക്കു പിന്നിലായി നടന്ന് വിധാന്‍ സൗധയിലേക്ക് എത്തിയ ഡികെ, പടി കയറുന്നതിനു മുന്‍പ് ഒരു നിമിഷം നിന്നു. ശേഷം പടികളില്‍ മുട്ടുകുത്തി കുമ്പിട്ട് തൊഴുവുകയായിരുന്നു. 

എഴുന്നേറ്റ് കൈകൂപ്പി പടികളെ വണങ്ങിയതിന് ശേഷം മുന്നോട്ട് നീങ്ങിയ ഡികെ, പിന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അനുയായികളെയും വിജയചിഹ്നം കാട്ടിയാണ് അകത്തേക്കു പോയത്. വിധാന്‍സൗധയ്ക്ക് മുന്നില്‍ കുമ്പിട്ടു വണങ്ങുന്ന ചിത്രം ഡികെ പിന്നീട് ട്വിറ്ററിലും പങ്കുവച്ചു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അഭിലാഷങ്ങളെ സംരക്ഷിക്കുന്ന വിധാന്‍സഭ, പരിപാവനമായ ക്ഷേത്രം പോലെയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

SCROLL FOR NEXT