പ്രതീകാത്മക ചിത്രം 
India

ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നു, സദാചാര ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍ 

ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ദളിത് ഹിന്ദു ആണ്‍കുട്ടിയും മുസ്ലീം പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതിന് ഒരു സംഘം മുസ്ലീംങ്ങള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

സച്ചിന്‍ ലമാനി (18), മുസ്‌കാന്‍ പട്ടേല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൈപ്പുകളും വടികളും ഉപയോഗിച്ച് അക്രമി സംഘം ഇവരെ മര്‍ദിച്ചതായാണ് പരാതി. 

ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെലഗാവി പൊലീസ് എസ്സി/എസ്ടി പീഡന നിയമപ്രകാരം പ്രകാരം കേസെടുത്തു. 'എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. അവര്‍ മുസ്ലീമല്ലെന്നും എന്റെ സ്വന്തം അമ്മായിയുടെ മകളാണെന്നും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഞങ്ങളുടെ രണ്ട് ഫോണുകളും എടുത്തു. അവര്‍ 7,000 രൂപ തട്ടിയെടുത്തു.' ആക്രമണത്തിനിരയായ സച്ചിന്‍ പറഞ്ഞു. 

ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം. സച്ചിന്റെയും മുസ്‌കന്റെയും പേരുകള്‍ ചോദിച്ച് അക്രമികളുടെ സംഘം സമീപിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരകളായ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയെന്ന് സച്ചിനും മുസ്‌കാനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ