മൂന്നാമത്തെ നിലയിൽ നിന്ന് കുഞ്ഞ് താഴേക്ക് വീഴുന്ന ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
India

മാളില്‍ അച്ഛന്റെ കൈയില്‍ നിന്ന് താഴേക്ക്, മൂന്നാമത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു- വീഡിയോ

ഛത്തീസ്ഗഡിലെ ഷോപ്പിങ് മാളില്‍ അച്ഛന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഷോപ്പിങ് മാളില്‍ അച്ഛന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

റായ്പൂരിലെ സിറ്റി സെന്റര്‍ മാളില്‍ ചൊവ്വാഴ്ചയാണ് സംഭവം. അച്ഛന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ കുഞ്ഞ് താഴേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യുവാവിനും കുട്ടിക്കുമൊപ്പം എസ്‌കലേറ്ററിന് മുന്‍പില്‍ കുഞ്ഞിനെ തോളത്തിട്ട് അച്ഛന്‍ നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്‌കലേറ്ററില്‍ കയറുന്നതില്‍ നിന്ന് അഞ്ചുവയസുള്ള കുട്ടിയെ തടയുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. യുവാവിന്റെ കൈയില്‍ ഉണ്ടായിരുന്ന കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം