ബെംഗളൂരു. അമ്മ മരിച്ചതറിയാതെ രണ്ട് ദിവസം അമ്മയ്‌ക്കൊപ്പം മകൻ ഒരു വീട്ടിൽ കഴിഞ്ഞു. ബെംഗളൂരു ആർടി നഗറിൽ ഫെബ്രുവരി 26നാണ് സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷുഗർ കുറഞ്ഞിനെ തുടർന്ന് മരിച്ചത്. ഇവർക്ക് ലോ പ്രഷറും ഉണ്ടായിരുന്നു. അന്നമ്മയുടെ ഭർത്താവ് വൃക്ക രോഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു.
മകൻ സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും കളിക്കാൻ പുറത്ത് പോകും. ഭക്ഷണവും ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ്. അതുകൊണ്ട് മകൻ തിരികെ വീട്ടിൽ വരുമ്പോഴെല്ലാം അമ്മ ഉറക്കമാണ്. തന്നോടുള്ള പിണക്കത്തെ തുടർന്നാണ് അമ്മ മിണ്ടാത്തതെന്നാണ് 14കാരനായ മകൻ കരുതിയത്.
രണ്ട് ദിവസമായിട്ടും അമ്മ തന്നോടു ഒന്നും മിണ്ടുന്നില്ലെന്നും എപ്പോഴും ഉറക്കമാണെന്നും മകൻ അച്ഛന്റെ സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ദിവസം മുൻപ് അന്നമ്മ മരിച്ചിരുന്നതായി മനസിലായത്. സംഭവത്തിൽ ആർടി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates