പ്രതീകാത്മക ചിത്രം 
India

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കാനഡയിൽ നിന്നും വിളിച്ചു വരുത്തി, കാമുകിയെ വെടിവെച്ച് കൊന്ന് കുഴിച്ചുമൂടി; യുവാവ് അറസ്റ്റിൽ

കാനഡയിൽ നിന്നും യുവതിയെ വിളിച്ച് വരുത്തി കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാനയിൽ യുവാവ് കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തി. ശേഷം മൃതദേഹം സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടു. ഹരിയാനയിലെ ബിവാനിയിലാണ് സംഭവം. 23കാരിയായ നീലം ആണ് കൊല്ലപ്പെട്ടത്. കാനഡയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കാമുകനായ സുനിൽ കൊലപ്പെടുത്തിയത്. സംഭവത്തിൽ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

കഴിഞ്ഞ ജൂൺ അവസാനമാണ് കാനഡയിൽ നിന്നും മടങ്ങിയെത്തിയ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകുന്നത്. എന്നാൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും കാര്യമായ നടപടി ഉണ്ടായില്ല. തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് ഐഎൽടിഎസ് പാസായി നീലം കാനഡയിലേക്ക് പോയത്. വിവാഹിതരാകാമെന്ന് നിർബന്ധിച്ച് നീലത്തെ സുനിൽ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ യുവതിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം പ്രതി യുവതിയുടെ മൃതദേഹം സമീപത്തെ ഒരു വിജനമായ പ്രദേശത്ത് കുഴിച്ചുമൂടി. പ്രദേശത്ത് നിന്നും പൊലീസ് യുവതിയുടെ അസ്തികൂടം കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ തലയ്ക്ക് രണ്ട് തവണ വെടിയുതിർത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വിശദീകരണം. നീലത്തിന്റെ അസ്തികൂടം പുറത്തെടുത്ത് പൊസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത