പ്രതീകാത്മക ചിത്രം 
India

'ദുര്‍മന്ത്രവാദിനി'യെന്ന് ആരോപിച്ച് 70 കാരിയെ ക്രൂരമായി തല്ലിച്ചതച്ചു; ആശുപത്രിയില്‍

ആളുകള്‍ കൂട്ടമായെത്തി വൃദ്ധയെ ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗോലാഘട്ട് : ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് 70 വയസ്സുള്ള വൃദ്ധയെ ഒരു സംഘം തല്ലിച്ചതച്ചു. ക്രൂരമര്‍ദ്ദനമേറ്റ വൃദ്ധ ആശുപത്രിയില്‍ ചികില്‍സയിലാണ്. അസമിലെ ഗോലാഘട്ട് ജില്ലയിലെ മിസമോറ തേയിലത്തോട്ടത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

ഒരുപറ്റം ആളുകള്‍ കൂട്ടമായെത്തി വൃദ്ധയെ ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലാക്കി. അക്രമികലെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!