വിവാഹ പന്തലിലേക്ക് കയറുന്നതിനിടെ വധു മുകളിലോട്ട് വെടിയുതിര്‍ക്കുന്നു 
India

താലികെട്ടുന്നതിന് മുന്‍പെ കല്യാണപ്പന്തലില്‍ വെടിയുതിര്‍ത്ത് വധു; പൊലീസ് കേസ് എടുത്തു; വീഡിയോ

വിവാഹാഘോഷ ചടങ്ങിനിടെ വെടിയുതിര്‍ത്ത വധുവിനെതിരെ പൊലീസ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹാഘോഷ ചടങ്ങിനിടെ വെടിയുതിര്‍ത്ത വധുവിനെതിരെ പൊലീസ് കേസ് എടുത്തു. ഉത്തര്‍പ്രദശിലെ പ്രതാപ്ഗഡിലാണ് സംഭവം.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആഭരണങ്ങള്‍ ധരിച്ച വധു താലി ചാര്‍ത്താനായി വിവാഹപന്തലിലേക്ക് കയറുന്നതിനിടെ സമീപത്തുനിന്ന അമ്മാവന്റെ കൈയില്‍ നിന്നും തോക്ക് വാങ്ങിയ ശേഷം മുകളിലോട്ട് വെടിയുതിര്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് വധു വരന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ശനിയാഴ്ചയായിരുന്നു വിവാഹം. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് യുവതിക്കെതിരെ കേസ് എടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !