വിഡിയോ സ്ക്രീൻഷോട്ട് 
India

വിവാഹവേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; പുലിവാല് പിടിച്ച് വധു 

മോട്ടോർ വാഹന നിയമം ലഘിച്ചതിന്റെ പേരിൽ യുവതിക്കെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: കാറിന്റെ ബോണറ്റിൽ ഇരുന്ന് വിവാഹവേദിയിലേക്ക് പാേയ വധുവിനെതിരെ കേസെടുത്തു. മോട്ടോർ വാഹന നിയമം ലഘിച്ചതിന്റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തത്. എസ് യു വിയുടെ ബോണറ്റിൽ കയറി യുവതി യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി. 

വധുവിന് പുറമേ വീഡിയോ ഗ്രാഫർ, എസ് യുവിയുടെ ഡ്രൈവർ, വാഹനത്തിലുണ്ടായിരുന്ന മറ്റാളുകൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിനാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ പ്രവർത്തി ഗതാഗതക്കുരുക്കിനും ഇടയാക്കിയെന്നാണ് റിപ്പോർട്ട്. 

പൂനെ-സസ്വാദ് റോഡിലായിരുന്നു വിഡിയാേ ചിത്രീകരണം. യുവതി തന്നെയാണ് ഇത്  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT