പ്രതീകാത്മക ചിത്രം 
India

നൃത്തം ചെയ്തത് ഇഷ്ടമായില്ല; വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ കരണത്തടിച്ചു; ബന്ധുവിനെ വിവാഹം കഴിച്ച് യുവതി

നൃത്തം ചെയ്തത് ഇഷ്ടമായില്ല; വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ കരണത്തടിച്ചു; ബന്ധുവിനെ വിവാഹം കഴിച്ച് യുവതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം കഴിച്ച് യുവതി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍രുതി എന്ന സ്ഥലത്താണ്  സംഭവം. 

വിവാഹത്തിന്റെ തലേദിവസം നടന്ന ആഘോഷത്തിനിടെയാണ് യുവതി മറ്റൊരു ബന്ധുവിനൊപ്പം നൃത്തം ചെയ്തത്. എന്നാല്‍ ഈ സമയത്ത് അവിടെയുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ഇത് ഇഷ്ടപ്പെട്ടില്ല. ബന്ധു യുവതിയുടെ തോളില്‍ കൈയിട്ട് നൃത്തം ചെയ്തതാണ് പ്രതിശ്രുത വരനെ പ്രകോപിപ്പിച്ചത്. ഇയാള്‍ യുവതിയുടെ കരണത്തടിക്കുകയായിരുന്നു. പിന്നാലെയാണ് നിശ്ചയിച്ച വിവാഹത്തില്‍ പിന്‍മാറി യുവതി ബന്ധുവിനെ ഭര്‍ത്താവായി സ്വീകരിച്ചത്. 

എം എസ് സി യോഗ്യതയുള്ള യുവതിയും ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനുമായുള്ള വിവാഹമാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ പരസ്യമായി മുഖത്തടിച്ചത് യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ കുപിതയായ യുവതി വിവാഹത്തില്‍ തനിക്ക് താത്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാല്‍ക്കല്‍ വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും വധു കൂട്ടാക്കിയില്ല. 

തുടര്‍ന്ന് ബന്ധുവായ യുവാവിനെ വിവാഹം ചെയ്യാമെന്ന് യുവതി സമ്മതിച്ചു.  നിശ്ചയിച്ച അതേ വേദിയില്‍ അതേ ദിവസം വീട്ടുകാര്‍ വിവാഹം നടത്തി. യുവാവിനെ വിഴുപുരത്ത് നിന്ന് വിവാഹത്തിനായി വിളിച്ചുവരുത്തുകയായിരുന്നു. 

വിവാഹത്തിന് പിന്നാലെ യുവതി കരണത്തടിച്ച യുവാവിനെതിരെ പരാതിയും നല്‍കി. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി തന്റെ കുടുംബത്തിന് ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വന്നുവെന്നും നഷ്ടപരിഹാരമായി ഏഴ് ലക്ഷം രൂപ നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT