പ്രതീകാത്മക ചിത്രം 
India

കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചിരുന്നു; മുഹൂര്‍ത്തത്തിന് വരന്‍ എത്തിയില്ല; കല്യാണപ്പന്തലില്‍ വച്ച് മകളെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുനല്‍കി

വൈകീട്ട് നാലുമണിക്കായിരുന്നു മുഹൂര്‍ത്തം. രാത്രി എട്ടുമണിയായിട്ടും  വരനും സംഘവും വിവാഹപ്പന്തില്‍ എത്തിയിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വരന്‍ കൃത്യസമയത്ത് കല്യാണപ്പന്തലില്‍ എത്താത്തതിനെ തുടര്‍ന്ന് മകള്‍ക്ക് പുതിയ വരനെ കണ്ടെത്തി പെണ്‍കുട്ടിയുടെ പിതാവ്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. മദ്യപിച്ചതിനാലാണ് വരന് യഥാസമയം പന്തലില്‍ എത്താന്‍ കഴിയാതെ പോയതെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് മകളെ ബന്ധുവായ യുവാവിന് വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു.

ഏപ്രില്‍ 22നായിരുന്നു വിവാഹം. അതിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.വൈകീട്ട് നാലുമണിക്കായിരുന്നു മുഹൂര്‍ത്തം. രാത്രി എട്ടുമണിയായിട്ടും  വരനും സംഘവും വിവാഹപ്പന്തില്‍ എത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനവും നൃത്തവും തുടര്‍ന്നതാണ് യഥാസമയത്ത് കല്യാണപ്പന്തലില്‍ എത്താന്‍ കഴിയാതെ വന്നത്.

എട്ടുമണിക്ക് ശേഷം വീട്ടിലെത്തിയ വരനും കൂട്ടരും വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് മകളെ ബന്ധുക്കളില്‍ ഒരാളുമായി വിവാഹം നടത്തുകയായിരുന്നെന്ന് വധുവിന്റെ അമ്മ പറഞ്ഞു. വരന്‍ സമയത്ത് എത്താത്തതിനെ തുടര്‍ന്ന് വിവാഹം നടത്താനാകില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ അതേപന്തലില്‍ വച്ചുതന്നെ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT