വെടിയേറ്റ് മരിച്ച വധു കാജല്‍: image credit/ ians 
India

വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊന്നു; കാമുകന്‍ ഒളിവില്‍ 

ഉത്തര്‍പ്രദേശില്‍ വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊന്നു. യുവതി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ കാമുകന്‍ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മഥുരയിലെ നൗജ്ഹീല്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാജലാണ് കൊല്ലപ്പെട്ടത്. കാജലുമായി യുവാവ് പ്രണയത്തിലായിരുന്നു. ബന്ധം അവഗണിച്ച് കൊണ്ട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതി തീരുമാനിച്ചതാണ്  പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി അനീഷിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മാലയിടല്‍ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനകത്തേയ്ക്ക് പോയ മകള്‍ക്ക് നേരെ അനീഷ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT