വിനേഷ് ഫോഗട്ട്, ബ്രിജ്ഭൂഷണ്‍ ഫയല്‍
India

'എവിടെ പോയാലും നാശമുണ്ടാക്കും'; വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ബ്രിജ് ഭൂഷണ്‍

ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തന്റെ പേര് പറഞ്ഞാണ് വിനേഷ് ഫോഗട്ട് വിജയിച്ചതെന്നും അതിനര്‍ഥം താന്‍ വലിയ മനുഷ്യനാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. 65,080 വോട്ടുകള്‍ വിനേഷ് നേടിയപ്പോള്‍ 59,065 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.

'എന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചതെങ്കില്‍ അതിനര്‍ത്ഥം ഞാനൊരു വലിയ മനുഷ്യനാണെന്നാണ്. എന്റെ പേരിന്റെ ശക്തികൊണ്ട് വിനേഷ് മുന്നേറി,' ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ബ്രിജ് ഭൂഷണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'വിനേഷ് ഫോഗട്ട് എവിടെ പോയാലും നാശം പിന്തുടരുന്നു, ഭാവിയിലും അത് സംഭവിക്കും. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കാം, പക്ഷേ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നശിച്ചു, ഗുസ്തി താരങ്ങള്‍ ഹരിയാനയ്ക്ക് നായകന്മാരല്ലെന്നും വില്ലന്മാരാണെന്നും.' ബ്രിജ് ഭൂഷണ്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി