വീഡിയോ ദൃശ്യം 
India

ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് സഹോദരിയെ കാണാനെത്തി; നാട്ടുകാര്‍ക്ക് സംശയം; യുവതിയെയും യുവാവിനെയും കെട്ടിയിട്ട് തല്ലി

മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍  ഫോണില്‍ പകര്‍ത്തിപകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ സഹോദരനെയും സഹോദരിയെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഭര്‍ത്താവില്ലാത്ത സമയത്ത് സഹോദരിയെ കാണാനെത്തിയ യുവാവിനെയാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. വീടിന് പുറത്ത് ഇരുന്ന് ഇരുവരും സംസാരിക്കുന്നത് കണ്ട നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതുകേട്ട് ഗ്രാമവാസികള്‍ തടിച്ചുകൂടുകയും ഇരുവരെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ഖാണ്ഡ് വയിലാണ് സംഭവം.

മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍  ഫോണില്‍ പകര്‍ത്തി
പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മര്‍ദിക്കുന്നതിനിടെ ഇരുവരും തങ്ങള്‍ സഹോദരിസഹോദരന്‍മാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് യുവതിയുടെ ബന്ധുവാണെന്ന് പറഞ്ഞിട്ടും ആള്‍ക്കൂട്ടം കേള്‍ക്കാന്‍ തയ്യാറായില്ല. 

ആരോ പൊലിസില്‍ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ രക്ഷിക്കുകയുമായിരുന്നു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പങ്കുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT